22കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

Friday 22 December 2017 11:31 am IST

ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്ത് വീണ്ടും ഞെട്ടിപ്പിക്കുന്ന പീഡനം. കൗമാരക്കാര്‍ ചേര്‍ന്ന് 22കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. അഞ്ചു പേര്‍ അഞ്ചു പേര്‍ അടങ്ങുന്ന സംഘമാണ് പീഡനം നടത്തിയത്. ഇതില്‍ നാലു പേര്‍ 18 വയസ് തികയാത്തവരാണ്.

വടക്ക് പടിഞ്ഞാറാന്‍ ദല്‍ഹിയിലെ ജഹാന്‍ഗിര്‍പുരിയില്‍ ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം. അഞ്ചു പേരും പിടിയിലായതായി പോലീസ് അറിയിച്ചു. യുവതിയും പിടിയിലായ ഒരു കൗമാരക്കാരനും സുഹൃത്തുക്കളായിരുന്നു. ഇയാള്‍ പാര്‍ട്ടിയുണ്ടെന്ന് പറഞ്ഞ് യുവതിയെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ഈ സമയം മറ്റു നാലു പേരും വീട്ടിലുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.

നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ചുവെന്നും കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതെന്നും യുവതി പോലീസിനോട് പറഞ്ഞു. യുവതിയെ പോലീസ് വൈദ്യപരിശോധനക്ക് വിധേയയാക്കി ബലാത്സംഗം നടന്നെന്ന് സ്ഥിരീകരിച്ചു. അക്രമികളില്‍ ഒരാള്‍ 22-വയസുകാരനാണ്. ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തീഹാര്‍ ജയിലിലേക്കയച്ചു. മറ്റുള്ളവരെ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.