ഓഖി : കേന്ദ്ര സംഘം കേരളത്തിലേയ്ക്ക്

Friday 22 December 2017 12:40 pm IST

ന്യൂദല്‍ഹി: ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലേയ്ക്ക്. ഈ മാസം 26 മുതല്‍ 29 വരെയാണ് സന്ദര്‍ശനം. മൂന്ന് സംഘങ്ങളായി ഓഖി ബാധിത മേഖലകള്‍ സന്ദര്‍ശിക്കും. ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി വിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലാണ് സംഘം എത്തുന്നത്.

കേരളം ആവശ്യപ്പെട്ട പ്രത്യേക സഹായം ഉള്‍പ്പെടെയുള്ളവ കേന്ദ്രസംഘം പരിശോധിക്കും. തിരുവനന്തപരം, കൊല്ലം ജില്ലകളില്‍ ഒരു സംഘവും ആലപ്പുഴ, എറണാകുളം ജില്ലകളില്‍ രണ്ടാമത്തെ സംഘവും വടക്കന്‍ മേഖലയില്‍ മറ്റൊരു സംഘവുമായിരിക്കും സന്ദര്‍ശനം നടത്തുക.

കേന്ദ്രസംഘം സംസ്ഥാനത്ത് എത്തണമെന്ന് മുഖ്യമന്ത്രിയും വിവിധ കക്ഷിനേതാക്കളും കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. തീരദേശ മേഖലയുടെ പുനരധിവാസത്തിന് 7000 കോടിയില്‍ അധികം വരുന്ന പാക്കേജ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിച്ചിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.