പുത്തൂര്‍: തെക്കുംപുറം ഒന്നാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥി അനീഷ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
ഇന്നലെ 11ന് നൂറു കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് പഞ്ചായത്ത് സെക്രട്ടറി മുന്‍പാകെ പത്രിക സമര്‍പ്പിച്ചത്. വാര്‍ഡ് മെമ്പര്‍മാരായ വിദ്യ, മഞ്ജുഷ, സിന്ധു, ബിജെപി പഞ്ചായത്ത് ഭാരവാഹികളായ ശിവരാമന്, ദിലീപ്, കൃഷ്ണകുമാര്‍, സന്തോഷ്, ശ്രീകുമാര്‍, കൊട്ടാരക്കര മണ്ഡലം ഭാരവാഹികളായ രാജഗോപാല്‍, ഭാസ്ക്കരന്‍പിള്ള, വാര്‍ഡ് പ്രസിഡന്റ്മോഹന്ദാസ്, മഹിളാ മോര്‍ച്ച മണ്ഡലം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: