കൊല്ലം: തീവ്രഇസ്ലാമിക വര്‍ഗീയത ഇളകിവിടാനുള്ള നീക്കവുമായി സിപിഎം പോഷകസംഘടനയായ പുരോഗമന കലാസാഹിത്യസംഘം രംഗത്ത്. താജ്മഹലിന്റെ പേരില്‍ പരമാവധി മുസ്ലിങ്ങളെ ഇളക്കിവിടാനാണ് പുതിയ പരിപാടി. താജ്മഹല്‍ നമ്മുടെ അഭിമാനമെന്ന മുദ്രാവാക്യവുമായി സംഘടിപ്പിക്കുന്ന പ്രചാരണത്തിന്റെ ഭാഗമായി മുസ്ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കൊല്ലം ഉമയനല്ലൂരില്‍ താജ്മഹല്‍ ശില്പം തീര്‍ക്കാനും വികാരമിളക്കിവിടാനുമാണ് നീക്കം. 27നാണ് ശില്‍പ്പിയും ചിത്രകാരനുമായ ബിജു ചക്കുവരയ്ക്കല്‍ ശില്‍പ്പം നിര്‍മിക്കുന്നത്. രാവിലെ ആരംഭിക്കുന്ന ശില്പനിര്മ്മാണം വൈകുന്നേരം വരെയുണ്ടാകും. ഇതുമായി ബന്ധപ്പെട്ട് പൊതുസമ്മേളനം കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: