ചവറ: വീട്ടുമുറ്റത്തിരുന്ന ബൈക്കുകള്‍ക്ക് തീയിട്ടു. വീട്ടുകാര്‍ ഉണര്‍ന്ന് തീയണച്ചെങ്കിലും വാഹനങ്ങള്‍ പൂര്‍ണമായും അഗ്നിക്കിരയായി. സമീപത്തെ കാറിനും സ്കൂട്ടറിനും തീയിടാന്‍ ശ്രമിക്കുന്നതിനിടെ വീട്ടുകാര്‍ ഉണര്‍ന്നതോടെ ഓടിരക്ഷപ്പെട്ട അക്രമിയെ പിന്തുടര്ന്ന് പിടികൂടിയെങ്കിലും പോലിസെത്തും മുന്‍പ് യുവാവ് രക്ഷപെട്ടു. തേവലക്കര പടിഞ്ഞാറ്റക്കര വടശ്ശേരി തെക്കതില്‍ ഷാഹുല്‍ഹമീദിന്റെ വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 12.15 നായിരുന്നു സംഭവം. വാഹനങ്ങള്‍ക്ക് തീപിടിക്കുന്നത് കണ്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. മുറ്റത്തുണ്ടായിരുന്ന പള്‍സര്‍, പ്ലാറ്റിന ബൈക്കുകളാണ് പെട്രോളൊഴിച്ച് കത്തിച്ചത്. സമീപവാസിയായ ജാരീസെന്ന യുവാവാണ് വാഹനങ്ങള്‍ക്ക് തീവെച്ചതെന്നും ഇയാളെ പിടികൂടിയെങ്കിലും പോലിസെത്തും മുന്‍പ് വെട്ടിച്ച് കടന്നു കളഞ്ഞെന്നും ഷാഹുല്‍ ഹമീദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: