വാഹനാപകടങ്ങള്‍ പെരുകുന്നു

Friday 22 December 2017 2:00 pm IST

ചവറ: മേഖലയില്‍ വാഹനാപകടങ്ങള്‍ പെരുകുന്നു. അപകടത്തില്‍ മരണപ്പെട്ടവരില്‍ കൂടുതലും വൃദ്ധരും സ്ത്രീകളുമായ കാല്‍നട യാത്രക്കാണ്. ദേശീയപാതയില്‍ നീണ്ടകര, വേട്ടുതറ ജംഗ്ഷന്‍, ചീലാന്തിമുക്ക്, എഎംസി ജംഗ്ഷന്‍, നല്ലേഴത്ത്മുക്ക്, ശങ്കരമംഗലം, പന്മന, ഇടപ്പള്ളിക്കോട്ട, കുറ്റിവട്ടം എന്നിവിടങ്ങളിലാണ് കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത്. വാഹനങ്ങളുടെ അമിതവേഗതയും കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതുമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. ചവറ ടൈറ്റാനിയം-ശാസ്താംകോട്ട റോഡിലും ദിനംപ്രതി അപകടങ്ങള്‍ പെരുകുകയാണ്. ഇവിടെയും വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കാന്‍ നടപടിയില്ല. റോഡില്‍ ഗതാഗത നിയന്ത്രണത്തിന് പോലീസ് സംവിധാനം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയാറാകാത്തതും വാഹനാപകടങ്ങള്‍ കൂടാന്‍ കാരണമാണ്. പ്രധാന ജംഗ്ഷനുകളില്‍ വാഹനനിയന്ത്രണത്തിനും കാല്‍നട യാത്രക്കാര്‍ക്ക് റോഡ് മുറിച്ച് കടക്കുന്നതിനും പോലീസിനെ ഉടന്‍ നിയമിക്കണമെന്ന് ആവശ്യം ശക്തമാണ്. ചവറയില്‍ കൂടുതല്‍ തിരക്കനുഭവപ്പെടു ശങ്കരമംഗലം ജംഗ്ഷനില്‍ സിഗ്നല്‍ലൈറ്റ് സ്ഥാപിച്ച് വര്‍ദ്ധിച്ചുവരു അപകടങ്ങള്‍ക്ക് പരിഹാരവും കണ്ടെത്തണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.