പോത്തന്‍കോട്: നെല്‍കൃഷിയിലൂടെ പുതുതലമുറയ്ക്ക് മാതൃകയാവുകയാണ് തോന്നയ്ക്കല്‍ മണലകം ഗവ.എല്‍പിഎസ് വിദ്യാര്‍ഥികള്‍. സ്കൂള്‍ പരിസരത്തെ തരിശ് ഭൂമിയെ കൃഷിക്ക് അനുയോജ്യമായി പാകപ്പെടുത്തി കരനെല്‍കൃഷി പരീക്ഷിച്ചാണ് കുട്ടികള്‍ പുതിയ കാര്‍ഷികതന്ത്രം പ്രയോഗിക്കുന്നത്. ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയും തോന്നയ്ക്കല്‍ ഗവ. എച്ച്എസ്എസിലെ എന്‍എസ്എസ് യൂണിറ്റും കുട്ടികള്‍ക്ക് സഹായത്തിന് കൂടെയുണ്ട്. ഉദ്ഘാടനം വേങ്ങോട് വാര്‍ഡ് മെമ്പര്‍ എ. പത്മിനി നിര്‍വഹിച്ചു. പോത്തന്‍കോട് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ദിലീപ്കുമാര്, ഉപദേശകസമിതി അംഗം എം.എം. യൂസഫ്, പിടിഎ പ്രസിഡന്റ്വി.എസ്. ഷിജി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ബിജുകുമാര്‍, സ്കൂള്‍ എച്ച്.എം. വിനതകുമാരി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: