2020ഓടെ പത്ത് കോടി തൊഴിലവസരങ്ങള്‍

Friday 22 December 2017 2:33 pm IST

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ മെയ്ക് ഇന്‍ ഇന്ത്യ വഴി 2020ഓടെ പത്ത് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് നീതി ആയോഗ്. ദല്‍ഹിയില്‍ നടന്ന ഒരു പൊതു ചടങ്ങിനിടെയാണ് നീതി ആയോഗ് ഡയറക്ടര്‍ ജനറല്‍ അനില്‍ ശ്രീവാസ്തവയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി വഴി കേന്ദ്ര സര്‍ക്കാര്‍ സമീപകാലത്തായി നിരവധി പദ്ധതികളാണ് ആവിഷ്കരിച്ചുവരുന്നത്. രാജ്യത്ത് നിക്ഷേപ അവസരങ്ങള്‍ ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. സാങ്കേതിക വിപ്ലവത്തിന്‍റെ ഉജ്ജ്വലഘട്ടത്തിലാണ് നമ്മള്‍ എത്തി നില്‍ക്കുന്നത്. അതിനാല്‍ത്തന്നെ മെയ്ക് ഇന്‍ ഇന്ത്യയില്‍ സാങ്കേതികതയുടെ സംയോജനമാണ് നടക്കുന്നത്- ശ്രീവാസ്തവ പാഞ്ഞു.

2020 ആകുമ്പോഴേക്കും ഇലക്ട്രോണിക് ഉല്‍പ്പന്ന നിര്‍മ്മാണങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുമെന്നും ശ്രീവാസ്തവ പറഞ്ഞു. രാജ്യത്തേക്കുള്ള വിദേശ നിക്ഷേപത്തില്‍ കുതിപ്പുണ്ടാകാന്‍ കാരണം മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയാണെന്ന് രാജ്യാന്തര റേറ്റിങ് ഏജന്‍സിയായ മൂഡീസ് വ്യക്തമാക്കിയിരുന്നു. 300 കോടി ഡോളറിന്റെ വിദേശ നിക്ഷേപമാണ് കഴിഞ്ഞ ജനുവരിയില്‍ മാത്രമുണ്ടായത്. ഇതു സര്‍വകാല റെക്കോഡാണ്.

വിദേശ നിക്ഷേപത്തില്‍ വര്‍ധനവുണ്ടായതോടെ കറണ്ട് അക്കൗണ്ട് കമ്മിയുണ്ടാക്കിയ പ്രതിസന്ധി മറികടക്കാന്‍ കഴിഞ്ഞുവെന്ന് മൂഡീസ് ചൂണ്ടിക്കാട്ടിയിരുന്നു. സര്‍ക്കാറിന്റെ വിവിധ നയങ്ങള്‍ വിദേശ നിക്ഷേപം രാജ്യത്തേക്ക് ഒഴുകാന്‍ വഴിവച്ചു. മെയ്ക് ഇന്‍ ഇന്ത്യയാണ് അതില്‍ ഏറ്റവും പ്രധാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.