ആലപ്പുഴ: സ്വാമി വിവേകാനന്ദന് കേരളം സന്ദര്‍ശിച്ചതിന്റെ 125-ാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ നടത്തുന്ന വിവേകാനന്ദസ്പര്‍ശം പരിപാടിയുടെ ഭാഗമായി നെഹ്റുയുവ കേന്ദ്ര ജില്ലയിലെ മുഴുവന്‍ ബ്ലോക്കുകളിലും യുവജന സഭകള്‍ സംഘടിപ്പിക്കും. ദേശീയ യുവജന ദിനമായി ആഘോഷിക്കുന്ന സ്വാമി വിവേകാന്ദന്റെ ജന്മദിനമായ ജനുവരി 12ന് ജില്ലാതല യുവജന സമ്മേളനവും ജില്ലയിലെ മികച്ച സന്നദ്ധ സംഘടനകള്‍ക്കുള്ള അവാര്‍ഡ് വിതരണച്ചടങ്ങും സംഘടിപ്പിക്കുമെന്ന് ജില്ലാ യൂത്ത് കോഓര്‍ഡിനേറ്റര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: