ബിക്കാനീര്‍ ഭൂമി തട്ടിപ്പ് : വാദ്രയുടെ കൂട്ടാളികള്‍ അറസ്റ്റില്‍

Friday 22 December 2017 4:39 pm IST

ന്യൂദല്‍ഹി : ബിക്കാനീര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രണ്ടു പേരെ അറസ്റ്റ് ചെയ്തു. സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെ അസോസിയേറ്റ് അശോക് കുമാര്‍, ജയ്പ്രകാശ് ഭാര്‍ഗവ എന്നിവരാണ് പണം തട്ടിപ്പ് നിയമ പ്രകാരം അറസ്റ്റിലായത്. പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ സ്ഥാപനമാണ് സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കുമാറിന്റേയും നഗറിന്റേയും വീടുകളിലും മറ്റും ഈ വര്‍ഷം ഏപ്രിലില്‍ എജന്‍സി തെരച്ചില്‍ നടത്തിയിരുന്നു. രാജസ്ഥാനിലെ ബിക്കാനീറിലെ കൊയ്‌ലാട് ഏരിയയിലെ 275 ബിഗ ഭൂമി( 69 ഏക്കര്‍) സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിച്ച് കൈവശപ്പെടുത്തിയെന്നാണ് ആരോപണം. 1.18 കോടിയുടെ സ്വത്തുക്കളും ജപ്തി ചെയ്തിട്ടുണ്ട്.

ബിക്കാനീര്‍ ഭൂമി ഇടപാടിന് വ്യാജ ആധാരം ഉപയോഗിച്ചെന്ന് തഹസില്‍ദാര്‍ പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് 2015ലാണ് എന്‍ഫോഴ്‌സ്‌മെന്റ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ എഫ്‌ഐആറില്‍ വാദ്ര ഉള്‍പ്പടെയുള്ള പ്രമുഖരുടെ പേരുകളൊന്നും പ്രതിപാദിച്ചിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.