അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാനിയെ തെരഞ്ഞെടുത്തു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നിലവിലെ ഉപമുഖ്യമന്ത്രിയായ നിതിന്‍ പട്ടേലും അതേ സ്ഥാനത്തു തുടരും.
മന്ത്രിമാരെ നിശ്ചയിക്കുന്നതിനായി അരുണ്‍ ജെയ്റ്റിലിയുടെ അധ്യക്ഷതയില്‍ ബി.ജെ.പി എം.എല്‍.എമാരുടെ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ മുഖ്യമന്ത്രിയായി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തെരഞ്ഞെടുത്തത് വിജയ് രൂപാനിയെയാണെന്ന് ജെയ്റ്റ്ലി എം.എല്‍.എമാരെ അറിയിച്ചു. തുടര്‍ന്നാണ് രണ്ടാം തവണയും ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാനിയെ തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: