കണ്ണൂര്‍: ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ 132-ാമത് ജന്മദിനാഘോഷം 28ന് സംഘടിപ്പിക്കും. വൈകീട്ട് മൂന്നിന് വിളക്കുംതറ മൈതാനിയില്‍ നിന്നും ജന്മദിനഘോഷയാത്ര ആരംഭിക്കും. മുനീശ്വരന്‍ കോവില്‍ വഴി യാത്ര പഴയബസ് സ്റ്റാന്റ് പരിസരത്തിലൂടെ കടന്ന് സ്റ്റേഡിയം കോര്‍ണറില്‍ എത്തിചേരും. സ്റ്റേഡിയം കോര്‍ണറില്‍ വെച്ച് ചേരുന്ന സമാപന സമ്മേളനം മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണന് ഉദ്ഘാടനം ചെയ്യുമെന്ന് ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സാഹിത്യകാരന് ബാലചന്ദ്രന് വടക്കേടത്ത് മുഖ്യപ്രഭാഷണം നടത്തും. ലീഡര്‍ കെ കരുണാകരന് ചരമവാര്‍ഷികദിനത്തിന്റെ ഭാഗമായി നാളെ ഗുരുഭവനില്‍ ലീഡര്‍ അനുസ്മരണം സംഘടിപ്പിക്കും. കാലത്ത് പത്തിന് കെ.സുധാകരന് അനുസ്മരണപരിപാടി ഉദ്ഘാടനം ചെയ്യും. ചിറക്കലിലെ കെ.കരുണാകരന്റെ തറവാടിലും അനുസ്മരണ പരിപാടി സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ ചന്ദ്രന് തില്ലങ്കേരി, മാര്ട്ടിന് ജോര്‍ജ്, വി.വി.പുരുഷോത്തമന്, മുഹമ്മദ് ബ്ലാത്തൂര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: