ഗ്രീന്‍ പേരാവൂര്‍ മാരത്തോണ്‍ ഫ്‌ളാഗ് ഓഫ് നാളെ

Friday 22 December 2017 10:11 pm IST

കണ്ണൂര്‍: ശുചിത്വപേരാവൂര്‍, ആരോഗ്യമുള്ള സമൂഹം എന്നീ ലക്ഷ്യങ്ങളുടെ പ്രചരണാര്‍ത്ഥം ചേമ്പര്‍ ഓഫ് പേരാവൂര്‍ നടത്തുന്ന ഗ്രീന്‍ പേരാവൂര്‍ മാരത്തോണിന്റെ ഫഌഗ് ഓഫ് നാളെ കാലത്ത് ആറരക്ക് ഒളിമ്പ്യന്‍ അഞ്ജുബോബി ജോര്‍ജ് നിര്‍വ്വഹിക്കും. വോഡഫോണിന്റെയും അയണ്‍ മൗണ്ട് എഞ്ചിനിയേഴ്‌സ് ആന്റ് കോണ്‍ട്രാക്‌ടേഴ്‌സ് ദോഹയുടെയും സ്‌പോര്‍ണസര്‍ഷിപ്പില്‍ ജിമ്മിജോര്‍ജ് ഫൗണ്ടേഷന്‍, പേരാവൂര്‍ യൂത്ത് ചേംമ്പര്‍, വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് ഫോര്‍, വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് മാരത്തോണ്‍ സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയുടെ വിവധ ഭാഗങ്ങളില്‍ നിന്നുള്ള ഓട്ടക്കാര്‍ പങ്കെടുക്കുന്ന ഗ്രീന്‍ പേരാവൂര്‍ മാരത്തോണില്‍ നിലവില്‍ ആയിരത്തിലേറെ താരങ്ങള്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. ഒളിമ്പ്യന്‍ ഒ.പി.ജയ്ഷ, മുന്‍ നാഷണല്‍ നാഷണല്‍ ചാമ്പ്യന്‍ സജി മാത്യു, ബ്ലേഡ് റണ്ണര്‍ എം.പി.സജേഷ് തുടങ്ങിവര്‍ മാരത്തോണില്‍ പങ്കാളികളാവും. മാരത്തോണില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാവരും നാളെ കാലത്ത് 5.30 ന് മുമ്പ് പേരാവൂര്‍ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496730854, 9945241604 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്. വാര്‍ത്താസമ്മേളനത്തില്‍ കെ.എം.മൈക്കിള്‍, കെ.എം.ബഷീര്‍, സെബാസ്റ്റ്യന്‍ ജോര്‍ജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.