മൂന്ന് പാക് പൗരന്മാര്‍ക്ക് മെഡിക്കല്‍ വിസ അനുവദിച്ച് സുഷമ

Friday 22 December 2017 6:14 pm IST

ന്യൂദല്‍ഹി : പാക് പൗരന്മാര്‍ക്ക് സഹായഹസ്തവുമായി സുഷമ. മൂന്ന് പാകിസ്ഥാനി പൗരന്മാര്‍ക്കുകൂടി മെഡിക്കല്‍ വിസ അനുവദിച്ചുകൊണ്ട് വിദേശകാര്യമന്ത്രി സുഷമസ്വരാജ് വീണ്ടും മാതൃകയായി.

പതിമൂന്നുകാരിയായ ഫാത്തിമ നയീം ,മന്‍സൂര്‍ ബഗാനി ,ഷെഹാബ് ആസിഫ് എന്നിവരാണ് ഇന്ത്യയില്‍ വിദഗ്ധ ചികിസയ്ക്കായി മെഡിക്കല്‍ വിസക്ക്  സുഷമയെ സമീപിച്ചത്. വിസ അനുവദിച്ചതായ് സുഷമ ബുധനാഴ്ച ട്വിറ്ററില്‍ കുറിച്ചു.

കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായ് ചെന്നൈയിലെ ആശുപത്രിയെ സമീപിക്കാനിരിക്കുകയാണ് ഷെഹാബ് ആസിഫ്. രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി പ്രശ്‌നങ്ങള്‍ക്കിടയിലും സുഷമയുടെ മനുഷ്യത്വപരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട് .

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.