കര്‍ണ്ണാടക സര്‍ക്കാര്‍ ആരാധിക്കുന്നത് ടിപ്പുവിനെ: യോഗി

Saturday 23 December 2017 2:45 am IST

ന്യൂദല്‍ഹി : കര്‍ണ്ണാടക സര്‍ക്കാര്‍ ടിപ്പു സുല്‍ത്താനെയാണ് ആരാധിക്കുന്നതെന്ന് യോഗി ആദിത്യനാഥ്. കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഗോവധത്തെ അനുകൂലിക്കുന്നത് ടിപ്പുവിനെ ആരാധിക്കുന്നതുകൊണ്ടാണെന്നും യോഗി പറഞ്ഞു. ഹുബ്ലിയില്‍ എത്തിച്ചേര്‍ന്ന ബിജെപി സംസ്ഥാന പരിവര്‍ത്തന യാത്രയുടെ ചടങ്ങില്‍ പങ്കെടുക്കവേയാണ് ആദിത്യനാഥ് ഇത്തരത്തില്‍ പ്രതികരിച്ചത്.

ദൈവങ്ങളേയോ, ആത്മീയ നേതാക്കളേയോ, അതോ ടിപ്പു സുല്‍ത്താനെ ആരാധിക്കണമോയെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ സംസ്ഥാനത്ത് ഭിന്നപ്പുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ജനങ്ങള്‍ ഇത് തടയണം. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പോലെ കോണ്‍ഗ്രസിനെതിരെ ജനങ്ങള്‍ പ്രതികരിക്കണമെന്നും യോഗി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.