വര്‍ക്കല: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ശിവഗിരി സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെ ശിവഗിരി മഠം ഗസ്റ്റ് ഹൗസിലെത്തിയ അദ്ദേഹം ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയെ സന്ദര്‍ശിച്ച് തീര്‍ഥാടനത്തെക്കുറിച്ച് സന്ന്യാസിവര്യന്മാരുമായി ചര്‍ച്ച നടത്തി.
ശേഷം മഹാസമാധിയിലെത്തി പ്രാര്‍ഥിച്ച് പുഷ്പാര്‍ച്ചനയും നടത്തി. ബോധാനന്ദസ്വാമി സമാധിമണ്ഡപം, വൈദികമഠം, ശാരദാമഠം എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചശേഷം ഗുരുകുലം ആശ്രമത്തില്‍ സ്വാമി മുനിനാരായണ പ്രസാദിനെ കണ്ട് ചര്‍ച്ച നടത്തിയ ശേഷമാണ് മടങ്ങിയത്.
ബിജെപി ദക്ഷിണമേഖല വൈസ്പ്രസിഡന്റ് തോട്ടക്കാട് ശശി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇലകമണ്‍ സതീശന്, ആലംകോട് ദാനശീലന്, മണ്ഡലം പ്രസിഡന്റ് കരുന്നിലക്കോട് സുനില്‍കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ മടവൂര്സന്തോഷ്, ചാവര്‍കോട് ഹരിലാല്‍, വൈസ്പ്രസിഡന്റ് അജുലാല്‍, സെക്രട്ടറി തച്ചോട്സുധീര് എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: