ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു

Friday 22 December 2017 9:49 pm IST

വടകര: നഗരസഭ ആരോഗ്യവിഭാഗം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയപരിശോധനയില്‍ ഹോട്ടലുകള്‍, കൂള്‍ബാര്‍, സ്‌റ്റേഷനറി എന്നിവിടങ്ങളില്‍നിന്നും പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.
കൂടാതെ നഗരസഭ നിരോധിച്ച പ്ലാസ്റ്റിക്ഗ്ലാസുകള്‍, ഡിസ്‌പോസിബ്ള്‍ പ്ലേറ്റുകള്‍, പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ എന്നിവയും പിടിച്ചെടുത്തു. സ്‌കൂള്‍ പരിസരങ്ങളിലെ സ്‌റ്റേഷനറി കടകളില്‍നിന്നും പുകയില ഉല്പനങ്ങള്‍ വില്‍പന നടത്തുന്നതായി പരാതി ലഭിച്ചതിനെതുടര്‍ന്ന് പുതിയാപ്പ സംസ്‌കൃത ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപത്തെ കടകളില്‍ പരിശോധന നടത്തി. ഇവിടങ്ങളില്‍ നിന്നും ഭക്ഷ്യയോഗ്യമല്ലാത്ത മിഠായി, നെല്ലിക്ക എന്നിവ പിടിച്ചെടുത്തു.
ഹോട്ടല്‍ സസ്യ, ഹോട്ടല്‍ പ്രയാണ്‍ എന്നിവിടങ്ങളിലെ ഭക്ഷണം പാകം ചെയ്യുന്ന അടുക്കള വൃത്തിഹീനമായ സാഹചര്യത്തില്‍ കണ്ടെത്തി. ഹോട്ടല്‍ സില്‍വര്‍, ഹോട്ടല്‍ സണ്‍വെഎന്നിവിടങ്ങളില്‍ നിന്നും പഴകിയ എണ്ണയും പിടിച്ചെടുത്തു. മേപ്പയില്‍ ബഹറിന്‍ ഹോട്ടലില്‍ നിന്നും പഴകിയ ചോറ്, മീന്‍, ബീഫ് എന്നിവയും,
പുതിയാപ്പ പവന്‍ സ്‌റ്റോറില്‍ നിന്നും ഉപ്പിലിട്ട നെല്ലിക്ക, നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ എന്നിവയും പിടിച്ചെടുത്തു. പുതിയ ബസ്സ്സ്റ്റാന്‍ഡിലെ ബങ്കുകളില്‍ നിന്നും നിരോധിത ഉല്പനങ്ങള്‍, പഴകിയ പലഹാരങ്ങള്‍ പിടിച്ചെടുത്തു. 9300രൂപ പിഴ ഈടാക്കിയിട്ടുണ്ട്. പരിശോധനയ്ക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.ദിവാകരന്‍, ജെഎച്ച്‌ഐമാരായ എംപി രാജേഷ്‌കുമാര്‍, ഷൈനി പ്രസാദ്, കെ ലത,രജീഷ്, ജീവനക്കാരായ കെ വിനു, പിടികെ രാജന്‍, ചന്ദ്രന്‍, ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.