ചെറുതുരുത്തി: ചെറുതുരുത്തിയിലും പരിസരങ്ങളിലും കഞ്ചാവ് വിതരണം നടത്തിയിരുന്ന ആളെ പിടികൂടി. മാരാരി കുളം കഞ്ഞികുഴി സ്വദേശിയായ ആലപ്പുഴ കണ്ണാര്ക്കോട്ട് കോളനിയില്‍ സാബു മകന് സാജന് സാബു (24) ആണ് പിടിയിലായത്.ഇയാളില്‍ നിന്ന് രണ്ട് കിലോ കഞ്ചാവ് കണ്ടെടുത്തു.
ഇന്നലെ വൈകീട്ട് 4.30 ഓടെ ചെറുതുരുത്തി കൊച്ചിന് പാലത്തിന് സമീപം ഓള്‍ഡ് പാലസ് റോഡില്‍ വെച്ച് കുട്ടികള്‍ക്ക്, കഞ്ചാവ് വില്പന നടത്തുന്നതിനിടെ, വടക്കാഞ്ചേരി സിഐ പി.എസ്.സുരേഷ്, ചെറുതുരുത്തി എസ് ഐ, പി.കെ.പത്മരാജന്, പോലീസുകാരായ സുഭാഷ്, സതീഷ് കുമാര്‍ എന്നിവരുള്‍പ്പെടുന്ന പ്രത്യേക ടീം പ്രതിയെ പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: