ഭാഗവത തത്ത്വസമീക്ഷാ സത്രത്തിനു തുടക്കമായി

Friday 22 December 2017 9:56 pm IST

വടക്കാഞ്ചേരി: പാര്‍ളിക്കാട് തച്ചനാത്തുകാവ് നൈമിഷാരണ്യത്തില്‍ വെങ്ങിണിശ്ശേരി നാരായണാശ്രമവും പാര്‍ളിക്കാട് വ്യാസതപോവനും സംയുക്തമായി നടത്തുന്ന 16-മത് ഭാഗവത തത്ത്വസമീക്ഷാ സത്രത്തിനു തുടക്കമായി. സ്വാമി അധ്യാത്മാനന്ദ സരസ്വതി മഹാരാജ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സ്വാമി ഭൂമാനന്ദ തീര്‍ത്ഥ അനുഗ്രഹ പ്രഭാഷണം നടത്തി. മന്ത്രി എ.സി. മൊയ്തീന്‍, അനില്‍ അക്കര എം.എല്‍.എ. വടക്കാഞ്ചേരി മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ എം ആര്‍ അനൂപ് കിഷോര്‍ എന്നിവര്‍ സംസാരിച്ചു.
സ്വാമി ഭൂമാനന്ദ തീര്‍ത്ഥ എഴുതിയ ഭാഗവത പരിവ്രജന പരമ്പരയിലെ 16- മത്തെ ഗ്രന്ഥത്തിന്റെ പ്രകാശനം ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി സദ്ഭവാനന്ദ നിര്‍വ്വഹിച്ചു. കല്യാണ്‍ സില്‍ക്‌സ് എംഡി ടി.എസ്.പട്ടാഭിരാമന്‍ ആദ്യ പ്രതി ഏറ്റുവാങ്ങി.
പ്രൊഫ: എം.മാധവന്‍കുട്ടി, പ്രൊഫ. സാധു പി.എസ്.പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. 31 നാണ് സത്രം സമാപിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.