മാള: പുത്തന്‍ചിറ വെള്ളൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം. സിപിഎം പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ നടത്തിയ ആക്രമണത്തില്‍ വെള്ളൂര്‍ ഷെറിന് കളപ്പുരയ്ക്കലിന്റെ വീടിന്റെ ജനല്‍ ചില്ലു കള്‍ തകര്‍ന്നു. വെള്ളൂരില്‍ ഞായറാഴ്ച നടക്കുന്ന യുവമോര്‍ച്ച കണ്‍വന്‍ഷന്റെ ഭാഗമായി വച്ച ചുമരെഴുത്തും ഫ്ളക്സ് ബോര്‍ഡുകളും സിപിഎം പ്രവര്‍ത്തകര്‍ നശിപ്പിച്ചു. പോലീസില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകനെ പിടി കൂടി. പുത്തന്‍ചിറയില്‍ വ്യാപകമായി സിപിഎം പ്രവര്‍ത്തകര്‍ ബിജെപി യുടെ കൊടിമരങ്ങളും ഫ്ളക്സ് ബോര്‍ഡുകളും നശിപ്പിക്കുന്നതായി പരാതി ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: