പുഴയോട് സംവദിച്ച് പരിക്രമക്ക് തുടക്കം

Friday 22 December 2017 9:58 pm IST

ചെറുതുരുത്തി: നിളാ വിചാര വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് നിളാ പരിക്രമയ്ക്ക് ചിറ്റൂര്‍ ജപപ്പാറയില്‍ തുടക്കം. ശോക നാശിനിയുടെ തീരത്ത് നടന്ന കൂട്ടായ്മ സംബോദ്ധ് ഫൗണ്ടേഷന്‍ അധ്യക്ഷന്‍ സ്വാമി അദ്ധ്യത്മാനന്ദ ഉദ്ഘാടനം ചെയ്തു. ഡോ. രഘുനാഥ്, ഐ.ബി.ഷൈന്‍ , വ്യാസ കൃഷ്ണകുമാര്‍, വിപിന്‍ കൂടിയേടത്ത്, ചെന്താമരാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. തുഞ്ചന്‍ സമാധി, ആനിക്കോട്,എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. പൂടൂര്‍ അഞ്ചുമൂര്‍ത്തി കടവില്‍ നിളാ ആരാതിയോടെ ഒന്നാം ദിവസം യാത്ര അവസാനിച്ചു.
അന്തരിച്ച മുന്‍ കേന്ദ്ര വനം മന്ത്രി അനില്‍ മാധവ് ദവെ ആണ് നിളാ പരിക്രമ ആരംഭിച്ചത്. 3 ദിവസം നീണ്ട നില്‍ക്കുന്ന യാത്ര, നിളാ തീരത്തെ സാംസ്‌കാരിക കേന്ദ്രങ്ങള്‍, സമാധി ഭൂമികള്‍, മഹദ് വ്യക്തികളുടെ ഭവനങ്ങള്‍, പിതൃതര്‍പ്പണ കേന്ദ്രങ്ങള്‍, പന്തിരുകുല സ്മാരകങ്ങള്‍, മാമാങ്ക സ്മാരകങ്ങള്‍, ഭാഷാ പഠന കേന്ദ്രങ്ങള്‍, ആയുര്‍വേദ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും.
പുഴയിലൂടെ നടത്തം, വഞ്ചിയാത്ര, അനുഭവങ്ങള്‍ പങ്കുവെക്കല്‍, പുഴ അറിവുകളുടെ കൈമാറ്റം, നാട്ടറിവുകള്‍, കഥപറച്ചില്‍, കവിതപാരായണം എന്നിവയുമുണ്ടാകും.
യാത്രയില്‍ വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, പരിസ്ഥിതി- സാംസ്‌കാരിക പ്രവര്‍ത്തകര്‍, എഴുത്തുകാര്‍ എന്നിവര്‍ പങ്കെടുക്കുന്നു.
ഇന്ന് തിരുവില്വാമല പാലം, ഐവര്‍ മഠം, ഗായത്രി പുഴ, മായന്നൂര്‍ പാലം, ഗായത്രി സംഗമം, വഴാലിക്കാവ് ഉരുക്കുതടയണ, തിരുവഞ്ചിക്കുഴി, വള്ളത്തോള്‍ സമാധി, ചെറുതുരുത്തി പാലം,തിരുമിറ്റക്കോട്, കണ്ണന്നൂര്‍കയം, വരണ്ടകുറ്റികടവ്, തൃത്താല, വെള്ളിയാംങ്കല്ല് റഗുലേറ്റര്‍, പാക്കനാര്‍ കാഞ്ഞിരമരം, അഗ്‌നിഹോത്രി യജ്ഞാശ്വര ക്ഷേത്രം, മഹാകവി അക്കിത്തം വസതി, തവനൂര്‍ കേളപ്പജി കേന്ദ്രം, ചമ്രവട്ടം പാലം ഭക്ഷണം ഗോമുഖം എന്നിവിടങ്ങളിലും 24 ന് തിരുനാവായ , മാമാങ്ക സ്മാരകങ്ങള്‍ , കുറ്റിപ്പുറം പാലം, തിരുവേഗപ്പുറ, കിള്ളിക്കുറിശ്ശി മംഗലം, പറളി എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി വൈകീട്ട് ഏഴിന് കല്‍പ്പാത്തിയില്‍ യാത്രയ്ക്ക് സമാപനമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.