പാചകവാതക വില വീണ്ടും കൂട്ടി

Monday 1 October 2012 11:55 pm IST

ന്യൂദല്‍ഹി: സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി. 789 രൂപയില്‍ നിന്ന്‌ 918.50 രൂപയായാണ്‌ സിലിണ്ടറിന്റെ വില കൂട്ടിയത്‌. വ്യാവസായിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 1435 രൂപയില്‍ നിന്ന്‌ 1648.50 രൂപയാക്കി ഉയര്‍ത്തി. ഓരോ മാസവും വിലയില്‍ മാറ്റം വരുമെന്നാണ്‌ സൂചന. സഹായസംഘടനകള്‍ക്കുള്ള സിലിണ്ടര്‍ വില 977 രൂപയില്‍ നിന്ന്‌ 1137 രൂപയാക്കി. ദല്‍ഹിയില്‍ ചേര്‍ന്ന ഓയില്‍ കോ-ഓഡിനേഷന്‍ കമ്മറ്റിയാണ്‌ വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമെടുത്തത്‌. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറുകളുടെ എണ്ണം ആറായി പരിമിതപ്പെടുത്തിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിയില്‍ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ്‌ സബ്സിഡിയില്ലാത്ത സിലിണ്ടറുകളുടെ വിലയില്‍ വന്‍വര്‍ദ്ധനവ്‌ വരുത്തിയിരിക്കുന്നത്‌. കോണ്‍ഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സിലിണ്ടറുകളുടെ എണ്ണം 9 ആക്കി ഉയര്‍ത്തണമെന്ന്‌ കേന്ദ്രനേതൃത്വം നിര്‍ദ്ദേശം നല്‍കിയിരുന്നു.എന്നാല്‍ കേരളത്തില്‍ ഇത്‌ ബിപിഎല്‍ വിഭാഗത്തിന്‌ മാത്രം പരിമിതപ്പെടുത്തിയിട്ടുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.