സര്‍വ്വജനത്തിനും സന്തോഷവുംസമാധാനവും സര്‍വ്വജനത്തിനും

Saturday 23 December 2017 12:00 am IST

സന്തോഷവുംസമാധാനവും സാധ്യമാക്കണം: കാതോലിക്കാ ബാവാ കോട്ടയം: ‘ലോകാ സമസ്താ സുഖനോ ഭവന്തു’ എന്ന ഭാരതീയ ദര്‍ശനത്തോട് ഒത്തുപോകുന്നതാണ് സര്‍വ്വജനത്തിനും സന്തോഷം നേരുന്ന ക്രിസ്തുമസ് സന്ദേശമെന്ന്  ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. സമാധാനപ്രവാചകനായ യേശുവിനെ ഏതെങ്കിലും വിഭാഗത്തിന്റെ പരിധിക്കുളളില്‍ പരിമിതപ്പെടുത്തരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഭയാര്‍ത്ഥികളായി വാസസ്ഥലം തേടി അലഞ്ഞവരുടെ പുത്രനായി കാലിത്തൊഴുത്തില്‍ പുല്‍ത്തൊട്ടിയിലാണ് യേശു ഭൂജാതനായതെന്ന വസ്തുത മറന്ന് ക്രിസ്തുമസ് ആഘോഷങ്ങള്‍ വാണിജ്യവത്ക്കരിക്കുകയും ആര്‍ഭാടമാക്കുകയും ചെയ്യരുത്. അഭയാര്‍ത്ഥികള്‍, അനാഥര്‍, ആലംബഹീനര്‍, ദുരന്തബാധിതര്‍, അരികുവത്ക്കരിക്കപ്പെട്ടവര്‍ എന്നിവരെ കൂടി പരിഗണിച്ചു വേണം യേശുവിന്റെ ജന്മദിനം ആചരിക്കാനെന്ന് ബാവാ ഓര്‍മ്മിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.