മാഹി: മാഹി മേഖലയില്‍ റേഷനരി മുടങ്ങിയതില്‍ പുതുച്ചേരി ഗവര്‍ണ്ണര്‍ ഡോ:ബി.കിരണ്‍ ബേദിക്ക് നേരെ നടത്തുന്ന കുപ്രചരണങ്ങള്‍ക്കും ബൈപ്പാസ് നഷ്ടപരിഹാരത്തുക നല്കുന്നതില് രാഷട്രീയ മുതലെടുപ്പ് നടത്തുന്ന കോണ്‍ഗ്രസ്സിന്റ കപട രാഷ്ട്രീയത്തിനുമെതിരെ ബിജെപി മാഹി മേഖല മണ്ഡലം കമ്മറ്റി വാഹന പ്രചരണജാഥ സംഘടിപ്പിച്ചു. മൂലക്കടവില്‍ ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് ഉദ്ഘാടനം ചെയ്തു. കെ.പി.മനോജ് അദ്ധ്യക്ഷത വഹിച്ചു. ജാഥാ ലീഡര്‍ മാഹി മണ്ഡലം പ്രസിഡണ്ട് സത്യന് കുനിയില്‍, പി.കെ.ബദറുദ്ദീന്‍, കാട്ടില്‍ ശശിധരന് എന്നിവര്‍ സംസാരിച്ചു. പി.ദാമോദരന്‍, സുധീഷ് ചെമ്പ്ര, പി.ടി.ജയചന്ദ്രന്, പി.കെ.സജിത്ത് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി. ജാഥ വൈകുന്നേരം 6 മണിക്ക് മാഹി മുണ്ടോക്കില്‍ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: