സത്യത്തെ അറിയലാണ് ഭാഗവത ലക്ഷ്യം: എളങ്കുന്നപ്പുഴ ദാമോദര ശര്‍മ്മ

Saturday 23 December 2017 2:32 am IST

മരട്: സത്യത്തെ അറിയലാണ് ഭാഗവതലക്ഷ്യമെന്ന് ഭാഗവതാചാര്യന്‍ എളങ്കുന്നപ്പുഴ ദാമോദരശര്‍മ്മ.
മരടില്‍ നടക്കുന്ന അഖില ഭാരത ഭാഗവത മഹാസത്രത്തിന്റെ ഒന്നാം ദിവസമായ ഇന്നലെ സൂതശൗനക സംവാദം എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സത്യത്തിനു മൂന്നു തലങ്ങളാണുള്ളത്. വ്യാവഹാരികം, പ്രാതിഭാസികം, ആത്യന്തികം. മൂന്നു കാലങ്ങളിലും നിലനില്‍ക്കുന്ന പരമമായ സത്യമാണ് ആത്യന്തികം. സര്‍വ്വകാല പ്രസക്തമായ ആ സത്യത്തെ അനുഭവിച്ചറിയാന്‍ സഹായിക്കുന്ന ഗ്രന്ഥമാണ് ഭാഗവതം എന്നും ദാമോദരശര്‍മ്മ പറഞ്ഞു.
മഹാസത്ര വേദിയില്‍ ഇന്നലെ പുല്ലൂര്‍മണ്ണ് മണിവര്‍ണ്ണന്‍ നമ്പൂതിരി, എ.കെ.ബി. നായര്‍, വയപ്പുറം വാസുദേവപ്രസാദ്, ആചാര്യ സി.പി. നായര്‍, മംഗലത്ത് സജീവ്, ജയേഷ് ശര്‍മ്മ, ആര്‍. രാമചന്ദ്രന്‍ നായര്‍ ഐഎഎസ് എന്നിവര്‍ ഭാഗവത പ്രഭാഷണം നടത്തി.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.