ഇരിട്ടി പുഷ്‌പോത്സവത്തിന് വര്‍ണ്ണാഭമായ തുടക്കം

Friday 22 December 2017 10:39 pm IST


ഇരിട്ടി: ഗ്രീന്‍ലീഫ് ഏഴാമത് ഇരിട്ടി പുഷ്‌പോത്സവം തുടങ്ങി. സണ്ണിജോസഫ് എംഎല്‍എ മേള ഉദ്ഘാടനംചെയ്തു. ഗ്രീന്‍ലീഫ് ചെയര്‍മാന്‍ സി.എ.അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. അമ്യൂസ്‌മെന്റ് പാര്‍ക്ക് ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ പി.പി.അശോകനും ഫയര്‍ഫോഴ്‌സ് പ്രദര്‍ശനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി. റോസമ്മയും എക്‌സൈസ് പ്രദര്‍ശനം പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നയും ശുചിത്വ മിഷന്‍ പ്രദര്‍ശനം ഇരിട്ടി തഹസില്‍ദാര്‍ കെ.കെ.ദിവാകരനും ജൈവ കാര്‍ഷിക പ്രദര്‍ശനം ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പിലും കെ.എസ്.ഇ.ബി പ്രദര്‍ശനം പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍. അശോകനും ആറളം ഫാം സ്റ്റാള്‍ സൂപ്രണ്ട് മോഹന്‍ദാസും റെയ്ഡ്‌കോ കാര്‍ഷികോപകരണ പ്രദര്‍ശനം റെയ്‌കോ അംഗം കേമള ലക്ഷ്ണനും ഉദ്ഘാടനം ചെയ്തു. നഗരി രൂപകല്പന നടത്തിയ പി.പി.രജീഷ്, ശില്‍പ്പി ശ്രീനി പൂമരം, ജൈവകര്‍ഷകന്‍ ഷിംജിത്ത് തില്ലങ്കേരി എന്നിവരെ ഗ്രീന്‍ലീഫ് പ്രഥമ ചെയര്‍മാന്‍ ഡോ.എം.ജെ. മാത്യു ആദരിച്ചു. ഹരിതപെരുമാറ്റ ചട്ടം പാലിക്കുന്നതിന്റെ ഭാഗമായുള്ള തുണിസഞ്ചി വിതരണം മുന്‍ ചെയര്‍മാന്‍ സി.അഷറഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റുമാരായ ഷിജി നടുപ്പറമ്പില്‍ (ആറളം), ഷേര്‍ളി അലക്‌സാണ്ടര്‍ (ഉളിക്കല്‍), ഷീജ സെബാസ്റ്റ്യന്‍ (അയ്യന്‍കുന്ന്), ബാബു ജോസഫ് (മുഴക്കുന്ന്), പി.പി.സുഭാഷ് തില്ലങ്കേരി, ജിജി ജോയി (പേരാവൂര്‍), ജില്ലാ പഞ്ചായത്ത് അംഗങ്ങളായ തോമസ് വര്‍ഗീസ്, മാര്‍ഗരറ്റ് ജോസ്, ഇരിട്ടി നഗരസഭാസ്ഥിരസമിതി അധ്യക്ഷരായ പി.പി.ഉസ്മാന്‍, പി.വി.മോഹനന്‍, കൗണ്‍സിലര്‍മാരായ റുബീന റഫീഖ്, പി.രഘു, രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക വ്യാപാരി പ്രതിനിധികളായ പി.കെ.ജനാര്‍ദനന്‍, ബിനോയി കുര്യന്‍, കെ.മുഹമ്മദലി, വത്സന്‍ തില്ലങ്കേരി, വി.കെ .സുരേഷ് ബാബു, കെ.എ.ഫിലിപ്പ്, മാത്യു കുന്നപ്പള്ളി, ജോര്‍ജുകുട്ടി ഇരുമ്പുകുഴി, ബാബുരാജ് പായം, സി.വി.എം.വിജയന്‍, കെ.സി.ജേക്കബ്, സി.വി.ശശീന്ദ്രന്‍, അജയന്‍ പായം, വി.ബഷീര്‍, പി.എന്‍.ബാബു, ഇ.സദാനന്ദന്‍, അയൂബ് പൊയിലന്‍, എന്‍.കുഞ്ഞിമൂസ, റെജി തോമസ്, കെ.മുരളീധരന്‍, പി.വി.സലാം ഹാജി, കെ.എം.ബേബി, പ്രി.അശോകന്‍, സി.ബാബു എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.