കണ്ണൂര്‍: നാളെ കണ്ണൂര്‍ ജില്ലയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്ന ഇസ്ലാമിക് ബാങ്ക് ഭരണഘടനാ വിരുദ്ധമാണെന്ന് മഹിളാ ഐക്യവേദി സംസ്ഥാന സമിതിയംഗം ഷൈന പ്രശാന്ത് പറഞ്ഞു. ഇത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ന്യൂനപക്ഷ പ്രീണനത്തിന്റെ തെളിവാണ്. മതേതരത്വം കാത്തുസൂക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയായി അധികാരമേറ്റ പിണറായി വിജയന് സത്യപ്രതിജ്ഞാലംഘനമാണ് നടത്തുന്നത്. മഹിളാ ഐക്യവേദിയുടെ താലൂക്ക് സമിതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. മഹിളാ ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി രേഷ്മ രാജീവ് സംസാരിച്ചു. ഷീന സ്വാഗതവും ഗീത അരവിന്ദ് നന്ദിയും പറഞ്ഞു.
മഹിളാ ഐക്യവേദി കണ്ണൂര്‍ താലൂക്ക് ഭാരവാഹികളായി ഗിരിജ രാധാകൃഷ്ണന്-പ്രസിഡണ്ട്, ഗീത അരവിന്ദ്, ഹേമലത-വൈസ് പ്രസിഡണ്ടുമാര്‍, ശാന്ത-രക്ഷാധികാരി, പി.ഇന്ദിര-ജനറല്‍ സെക്രട്ടറി, ഷീന ആനന്ദ്, പ്രേമവല്ലി-സെക്രട്ടറിമാര്‍, ഗിരിജ ബാബു, ദേവി, ഗിരിജ പ്രശാന്ത്-കമ്മറ്റിയംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: