പരിയാരം: എന്‍എച്ച് 17 വീതി കൂട്ടുന്നതിന്റെ ഭാഗമായി പരിയാരം പഞ്ചായത്തില്‍ അനേകം പേര്‍ക്ക് വീടും ഭൂമിയും നഷ്ടപ്പെട്ടതായും ഇത്തരക്കാര്‍ക്ക് സര്‍ക്കാര്‍ ഇപ്പോള്‍ കൊടുക്കാന്‍ ഉദ്ദേശിക്കുന്ന തുക അംഗീകരിക്കാനാവില്ലെന്നും ഇവര്‍ക്ക് മതിയായ നഷ്ടപരിഹാരം കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ബിജെപി പരിയാരം പഞ്ചായത്ത് കണ്വെന്ഷന് ആവശ്യപ്പെട്ടു. പരിയാരം ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ ചേര്‍ന്ന കണ്വെന്ഷന് സ്റ്റേറ്റ് കൗണ്‍സില്‍ അംഗം എന്‍.കെ.ഇ.ചന്ദ്രശേഖരന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി കെ.കെ.ഹരിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് ഇന്‍ ചാര്‍ജ്ജ് എ.പി.നാരായണന്, മണ്ഡലം സെക്രട്ടറി സി.രമേശന്, പഞ്ചായത്ത് സെക്രട്ടറി ഇ.വി.ഗണേശന്, ബൂത്ത് പ്രസിഡണ്ട് കെ.വി.സുമിത്രന്, പ്രിയേഷ് പാച്ചേനി, ടി.നിത്യ, ജഗദീശന്, കെ.വി.ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: