ആന്‍ട്രിക്സ്-ദേവാസ് ഇടപാട്: പ്രതികള്‍ക്ക് ജാമ്യം

Saturday 23 December 2017 12:26 pm IST

ന്യൂദല്‍ഹി: ആന്‍ട്രിക്സ്-ദേവാസ് ഇടപാടില്‍ ഐഎസ്ആര്‍ഒയുടെ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ക്ക് അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം. അമ്പതിനായിരം രൂപയുടെയും രണ്ട് ആള്‍ ജാമ്യത്തിലുമാണ് സിബിഐ പ്രത്യേക കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.

വിചാരണ ആരംഭിക്കുന്നതിന് മുമ്ബായി ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ അഭിഭാഷകരുടെ ആവശ്യം പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. മുഴുവന്‍ പ്രതികള്‍ക്കും എതിരെ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ജാമ്യം അനുവദിക്കുന്നതിനെ സിബിഐ കോടതിയില്‍ എതിര്‍ത്തില്ല. തുടര്‍നടപടികള്‍ക്കായി കേസ് ഫെബ്രുവരിയിലേക്ക് മാറ്റിയിട്ടുണ്ട്.

2016 ആഗസ്റ്റ് 11ന് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ഐ‌എസ്‌ആര്‍.ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്സ് കോര്‍പറേഷന്‍ വഴി സ്വകാര്യ മള്‍ട്ടിമീഡിയ കമ്പനിയായ ദേവാസിന് 578 കോടി രൂപയുടെ ലാഭമുണ്ടാക്കാന്‍ ഒൗദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും ഖജനാവിന് ഇത്രയും തുകയുടെ നഷ്ടം വരുത്തിയെന്നുമാണ് സിബിഐ ആരോപിക്കുന്ന കുറ്റം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.