തിരുവനന്തപുരം: സഹകരണ വായ്പാമേഖലയില്‍ നിക്ഷേപ തോത് വര്‍ധിപ്പിക്കുന്നതിനായി 2018 ജനുവരി 10 മുതല്‍ ഫെബ്രുവരി 9 വരെ നിക്ഷേപ സമാഹരണ യജ്ഞം സംഘടിപ്പിക്കും. ‘സഹകരണ നിക്ഷേപം നവകേരള നിര്‍മിതിക്ക്’ എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന 38-ാമത് സഹകരണ നിക്ഷേപ സമാഹരണ ക്യാമ്പയിനിലൂടെ അയ്യായിരം കോടിരൂപ സമാഹരിക്കാനാണ് ലക്ഷ്യമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക നിക്ഷേപപദ്ധതികള്‍ ആരംഭിക്കും. ഭാവിയിലെ സഹകാരികളായി യുവാക്കളെയും വിദ്യാര്‍ഥികളെയും മാറ്റുന്നതിന് സഹകരണസംഘങ്ങളുടെ പരിധിയില്‍ വരുന്ന എല്ലാ സ്കൂള്‍ വിദ്യാര്‍ഥികളെയും നിക്ഷേപ പദ്ധതിയില്‍ അംഗങ്ങളാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഭരണ സമിതി അംഗങ്ങളും ജീവനക്കാരും പ്രചാരണപരിപാടിയില്‍ സജീവമായി പങ്കെടുക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 10ന് കൊല്ലം ജില്ലാ സഹകരണ ബാങ്ക് ആഡിറ്റോറിയത്തില്‍ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: