ക്രിസ്തുമസ് -പുതുവത്സരാഘോഷത്തിന് കനത്ത സുരക്ഷ

Sunday 24 December 2017 12:03 pm IST

തിരുവനന്തപുരം: ക്രിസ്തുമസ്-പുതുവത്സരാഘോഷ വേളയില്‍ നഗരത്തില്‍ കനത്ത സുരക്ഷ ഒരുക്കി സിറ്റി പോലീസ്. നഗരം നിയന്ത്രിക്കാന്‍ സിറ്റി പോലീസ് കമ്മീഷറുടെ കീഴില്‍ രണ്ടു ഡിസിപിമാര്‍ ഉള്‍പ്പെടെ കൂടുതല്‍ പോലീസുകാരെ വിന്യസിക്കും. മോഷണം, കവര്‍ച്ച തുടങ്ങിയ ക്രമസമാധാന പ്രശ്‌നങ്ങള്‍ തടയാന്‍ മുന്‍കേസുകളില്‍ ഉള്‍പ്പെട്ടവരെ നിരീക്ഷണത്തിലാക്കി. കുഴപ്പക്കാരെ കരുതല്‍ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കും. മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്കും ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കും എതിരെ കര്‍ക്കശ നടപടി എടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശ് അറിയിച്ചു.
നഗരത്തിന്റെ മുക്കുംമൂലയും നിരീക്ഷിക്കാന്‍ കണ്‍ട്രോള്‍ റുമിലെ നിലവിലുള്ള ക്യാമറകള്‍ക്ക് പുറമെ പ്രധാന തിരക്ക് അനുഭവപ്പെടുന്ന കോവളം, ശംഖുമുഖം, മ്യൂസിയം, കനകക്കുന്ന് തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി ഒളിക്യാമറകള്‍ സ്ഥാപിക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു. പോക്കറ്റടി, സ്ത്രീകളെ ശല്യം ചെയ്യല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി വാഹനങ്ങളില്‍ മൂവിംഗ് ക്യാമറകള്‍ ഘടിപ്പിച്ച് നഗരത്തിലുടനീളം പ്രതേ്യക പട്രോളിംഗ് നടത്തും. എല്ലാ പോലീസ് സ്റ്റേഷനു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.