കര്‍ഷകര്‍ ആശങ്കയില്‍ : അപ്പര്‍കുട്ടനാട്ടില്‍ പട്ടാളപ്പുഴുവും

Sunday 24 December 2017 1:00 am IST

തിരുവല്ല: വേനല്‍ കടത്തതോടെ അപ്പര്‍കുട്ടനാടന്‍ പാടശ്ശേഖരങ്ങള്‍ ഭീഷണിയില്‍ പലയിടങ്ങളിലും പാടംവിണ്ടുകീറലും പട്ടാളപ്പുഴുവും ആരംഭിച്ചു കഴിഞ്ഞു.
തിരുവന്‍വണ്ടൂര്‍ പാടശേഖരത്തില്‍ കനാല്‍വെള്ളം ലഭിച്ചില്ല. 95 ഹെക്ടര്‍ പാടം വിണ്ടുകീറി നെല്‍ച്ചെടികള്‍ നശിക്കുന്നു. പാടത്ത് വെള്ളമിറക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കാതെ വന്നതോടെ പട്ടാളപ്പുഴുവിന്റെ ആക്രമണവും ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം പാടത്ത് വെള്ളമിറക്കാന്‍ കഴിയാഞ്ഞതോടെ തിരുവന്‍വണ്ടൂര്‍, പാണ്ടനാട് പഞ്ചായത്തുകളില്‍ മാത്രമായി 300 ഹെക്ടറിലധികം കൃഷിയാണ് പട്ടാളപ്പുഴു നശിപ്പിച്ചത്. ഇക്കുറി താലൂക്കിലാകെ 1497.84 ഹെക്ടറിലാണ് കൃഷി ഇറക്കിരിക്കുന്നത് കനാല്‍ വെള്ളം കിട്ടിയില്ലെങ്കില്‍ ഇതും പട്ടാളപ്പുഴു ആക്രമണത്തിന് വിധേയമാകും.
വടശ്ശേരിക്കരയില്‍ കനാല്‍ ചോര്‍ച്ചയെ തുടര്‍ന്നാണ് വെള്ളം തുറന്നു വിടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വെള്ളത്തിന്റെ ദൗര്‍ലഭ്യം മൂലം തിരുവന്‍വണ്ടൂരില്‍ 10 മുതല്‍ 40 ദിവസം വരെ പ്രായമുള്ള നെല്‍ചെടികളാണ് നശിക്കുന്നത്. 95 ഹെക്ടര്‍ പാടം ഉണങ്ങി വിണുകീറി. ഇവിടെ വെള്ളം എത്തിയിട്ട് ഒരാഴ്ച കഴിഞ്ഞു.
തിരുവന്‍വണ്ടൂര്‍ കൃഷിഭവന്‍ പരിധിയില്‍ മൂന്ന് പാടശേഖരങ്ങളില്‍ പട്ടാളപ്പുഴുവിന്റെ ആക്രമം കണ്ടുതുടങ്ങിയതോടെ മറ്റു സ്ഥലങ്ങളിലേക്കും ഇത് വ്യാപിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. വെള്ളം ഇറക്കാന്‍ കഴിയാത്തത്
വളം ചെയ്യുന്നതിനും സാധിക്കുന്നില്ല. കഴിഞ്ഞ വര്‍ഷം വടശ്ശേരിക്കരയില്‍ കനാലിന്റെ 25 മീറ്റര്‍ ദൂരം തകര്‍ന്ന് നാല് മാസത്തോളം ജലവിതരണം നിലച്ചിരുന്നു.
ഇതുമൂലം ചെങ്ങന്നൂര്‍, മാവേലിക്കര, തിരുവല്ല താലൂക്കുകളില്‍ വലിയ കൃഷിനാശം സംഭവിച്ചു. കനാല്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെല്ലാം ജലക്ഷാമം രൂക്ഷമായിരുന്നു. കഴിഞ്ഞവര്‍ഷം കനാല്‍ തകര്‍ന്നതിന് 100 മീറ്റര്‍ താഴെയാണ് ഇപ്പോള്‍ കനാലില്‍ ചോര്‍ച്ച കണ്ടെത്തിയിരിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.