തെരുവ് നായയുടെ കടിയേറ്റ നാലുപേര്‍ ആശുപത്രിയില്‍

Saturday 23 December 2017 9:47 pm IST

കണ്ണുര്‍: തെരുവ് നായയുടെ കടിയേറ്റ് നാലുപേര്‍ക്ക് പരിക്കേറ്റു. മത്സ്യബന്ധനത്തിന് കണ്ണൂര്‍ ആയിക്കര കടപ്പുറത്തെത്തിയ രണ്ടുപേര്‍ക്കും മറ്റുരണ്ടുപേര്‍ക്കുമാണ് പരിക്കേറ്റത്. കണ്ണൂര്‍ സിറ്റി മുക്കടവ് ബീച്ച് റോഡിലെ ടി.സിദ്ധിക്ക് (32), തയ്യിലെ ചിണ്ടന്‍ പത്മനാഭന്‍ (71), ആയിക്കരയിലെ സജിന (17), മട്ടന്നൂര്‍ പാലയോട് സ്വദേശി അബ്ദുള്ള (52) എന്നിവര്‍ക്കാണ് കടിയേറ്റത്. നാലുപേരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.