ആര്‍എസ്എസ് ശിക്ഷാവര്‍ഗ്ഗുകള്‍ ആരംഭിച്ചു

Saturday 23 December 2017 9:49 pm IST


കണ്ണൂര്‍: രാഷ്ട്രീയ സ്വയംസേവക സംഘം പ്രാഥമിക സംഘശിക്ഷാവര്‍ഗ്ഗുകള്‍ ആരംഭിച്ചു. കണ്ണൂര്‍ വിഭാഗില്‍ കണ്ണൂര്‍ സംഘജില്ലയിലെ വര്‍ഗ്ഗ് ഇരിട്ടി പുന്നാട് നിവേദിത വിദ്യാലയത്തിലും പയ്യന്നൂര്‍ സംഘജില്ലയിലെ വര്‍ഗ്ഗ് തളിപ്പറമ്പ് തൃച്ഛംബരം യുപി സ്‌കൂളിലും കാഞ്ഞങ്ങാട് ജില്ലാ വര്‍ഗ്ഗ് ബന്തടുക്ക സരസ്വതീ വിദ്യാലയത്തിലുമാണ് നടക്കുന്നത്. തളിപ്പറമ്പ്, ബന്തടുക്ക വര്‍ഗ്ഗുകളുടെ ഉദ്ഘാടനം ഇന്ന് രാവിലെ നടക്കും.
പുന്നാട് നടക്കുന്ന വര്‍ഗ്ഗ് വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരന്‍ ഭദ്രദീപംകൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രാന്ത കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ സംഘചാലക് സി.പി.രാമചന്ദ്രന്‍, വര്‍ഗ്ഗ് അധികാരി എ.പദ്മനാഭന്‍, വര്‍ഗ്ഗ് കാര്യവാഹ് ഒ.എം.സജിത്ത്, പ്രാന്ത സേവാപ്രമുഖ് എ.വിനോദ്, പ്രാന്ത സഹസമ്പര്‍ക്ക പ്രമുഖ് പി.പി.സുരേഷ് ബാബു, വിഭാഗ് കാര്യവാഹ് വി.ശശിധരന്‍, ജില്ല കാര്യവാഹ് കെ.പ്രമോദ്, വിഭാഗ് കാര്യകാരി സദസ്യന്‍മാരായ ഒ.രാഗേഷ്, കെ.ബാനിഷ് എന്നിവരും സന്നിഹിതരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.