ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യയുടെ സൈനിക പോസ്റ്റിനു നേരെ പാകിസ്ഥാന് നടത്തിയ വെടിവയ്പില്‍ മൂന്ന് ജവാന്മാര് വീരമൃത്യു. കശ്മീരിലെ കെറി സെക്ടറിലാണ് വെടിവയ്പുണ്ടായത്. യാതൊരു പ്രകോപനവും ഇല്ലാതെ പാകിസ്ഥാന് വെടിയുതിര്‍ക്കുകയായിരുന്നു. ഇന്ത്യയും ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
തീവ്രവാദത്തെ പിന്തുണയ്ക്കുന്ന നടപടി പാക്കിസ്ഥാന് അവസാനിപ്പിച്ചാന് ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കഴിഞ്ഞ ദിവസം പ്രതികരിച്ചതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: