മലയിന്‍കീഴ്: നേമം ബ്ലോക്ക് പഞ്ചായത്ത് ക്ഷീര കര്‍ഷകസംഗമം 28ന് മണപ്പുറത്ത് സംഘടിപ്പിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എല്‍. ശകുന്തളകുമാരി പറഞ്ഞു. മണപ്പുറം ക്ഷീരസംഘം കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി കെ. രാജു നിര്‍വഹിക്കും. ഐ.ബി. സതീഷ് എംഎല്‍എ അധ്യക്ഷത വഹിക്കും. എം. വിന്‍സന്റ് എംഎല്‍എ ഫെസിലിറ്റേഷന്‍ സെന്റര്‍ ധനസഹായം വിതരണം ചെയ്യും. ക്ഷീര കര്‍ഷകസംഗമം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്തില്‍ പാല് ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായിട്ടുള്ള സംഗമത്തില്‍ ബ്ലോക്ക് പഞ്ചായത്തിലുള്‍പ്പെട്ട മലയിന്‍കീഴ്, മാറനല്ലൂര്‍, വിളപ്പില്‍, വിളവൂര്‍ക്കല്‍, പള്ളിച്ചല്‍, ബാലരാമപുരം, കല്ലിയൂര്‍ എന്നീ ഏഴ് പഞ്ചായത്തുകളില്‍ നിന്നുള്ള ക്ഷീരകര്‍ഷകര്‍ പങ്കെടുക്കും. പ്രദര്ശനറാണിയായി തിരഞ്ഞെടുക്കപ്പെട്ട ഉരുവിന്റെ ഉടമയ്ക്ക് വിളവൂര്‍ക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് വി. അനില്‍കുമാര്‍ സ്വര്‍ണപതക്കം നല്കി ആദരിക്കും. മലയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റ് എസ്. ചന്ദ്രന്‍നായര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പില്‍ രാധാകൃഷ്ണന്, ചെയര്‍പേഴ്സണ്‍ മായാരാജേന്ദ്രന്‍, മണപ്പുറം ക്ഷീരസംഘം പ്രസിഡന്റ് വി.എസ്. ശ്രീകാന്ത് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: