റിപ്പബ്ലിക് ദിന പരേഡില്‍ ഇത്തവണ കേരളവും

Saturday 23 December 2017 6:39 pm IST

ന്യൂദല്‍ഹി: വരുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഇടംനേടി. 14 സംസ്ഥാനങ്ങളാണ് രാജ്പഥില്‍ നടക്കുന്ന പരേഡില്‍ നിശ്ചലദൃശ്യം അവതരിപ്പിക്കുന്നത്. കെട്ടുകാഴ്ചയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡില്‍ കേരളം അവതരിപ്പിക്കുന്നത്.

കേരളത്തിനു പുറമേ അസം, ഛത്തിസ്ഗഡ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, പഞ്ചാബ്, ത്രിപുര, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളും ലക്ഷദ്വീപുമാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡില്‍ പ്ലോട്ടുകള്‍ അവതരിപ്പിക്കുന്നത്.

2013-ലെ റിപ്പബ്ലിക് ദിന പരേഡില്‍ ഏറ്റവും മികച്ച നിശ്ചല ദൃശ്യം അവതരിപ്പിച്ചതിനുള്ള സ്വര്‍ണപ്പതക്കം കേരളത്തിനായിരുന്നു. കായല്‍പ്പരപ്പിലൂടെ ഒഴുകി നീങ്ങുന്ന ഹൗസ്ബോട്ടായിരുന്നു അന്ന് അവതരിപ്പിച്ചത്.

എന്നാല്‍ അതിന് ശേഷം തുടര്‍ച്ചയായ മൂന്നുവര്‍ഷം കേരളത്തിന് പരേഡില്‍ നിശ്ചല ദൃശ്യം അവതരിപ്പിക്കാന്‍ അനുമതി ലഭിച്ചില്ല. സംസ്ഥാന സര്‍ക്കാറിനു വേണ്ടി കേരള ഹൗസ് റസിഡന്റ് കമ്മിഷണറുടെ മേല്‍നോട്ടത്തില്‍ ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പാണ് റിപ്പബ്ലിക് ദിന പരേഡിലെ പ്ലോട്ട് ഒരുക്കുന്നതിന് നേതൃത്വം നല്‍കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.