ആലപ്പുഴ: ജില്ലാ കുടുംബശ്രീ മിഷനും ഡിറ്റിപിസിയും സംയുക്തമായി നടപ്പില്‍ വരുത്തിയ നഗരത്തിലെ പൊതു സ്ഥലങ്ങള്‍, ബിച്ച്, നഗരമദ്ധ്യത്തിലൂടെ ഒഴുക്കുന്ന വിവിധ കനാലുകള്‍ എന്നിവ വൃത്തിയായി സൂക്ഷിക്കുന്ന പദ്ധതി ജനപ്രീതി നേടുന്നു.
ആലപ്പുഴ നഗരസഭയുടെ പരിധിയിലുള്ള 50വാര്‍ഡുകളില്‍ നിന്നുള്ള 54 സ്ത്രീകളാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങളിലായി വിവിധ യൂണിറ്റുകളായി തിരിച്ചാണ് ഇവര്‍ തങ്ങളുടെ ജോലി ചെയ്യുന്നത്. ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, ബീച്ച്, പുന്നമട ഫിനിഷിങ് പോയിന്റ്, മുപ്പാലം, കണ്ണന്‍വര്‍ക്കി പാലം, ശവക്കോട്ട പാലം, വൈഎംസി എ പാലം എന്നിവടങ്ങളിലും പരിസര പ്രദേശങ്ങളിലുമാണ് ഇവരുടെ സേവനം ലഭ്യമാക്കിയിട്ടുള്ളത്.
നഗരത്തെ വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം നഗരത്തിലെത്തുന്ന സഞ്ചാരികള്‍ക്കും, വിശ്രമത്തിനായെത്തുന്ന പ്രദേശവാസികള്‍ക്കും വേണ്ട സൗകര്യമൊരുക്കുന്ന കാര്യത്തില്‍ ഇവര്‍ വ്യാപൃതരാണ്. വത്സല അശോക്, സോണിയ ലോറന്‍സ്, സന്ധ്യ അനില്‍കുമാര്‍, നിഷ ബാബു, ഗീത സാബു, അനുരാധ, ജയകുമാരി, ശ്രീജ എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ യൂണിറ്റുകളുടെ പ്രവര്‍ത്തനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: