ജലസമൃദ്ധി-2017 ഉദ്ഘാടനം

Sunday 24 December 2017 12:24 pm IST


തിരുവനന്തപുരം: പാപ്പനംകോട് ശ്രീ ചിത്തിരതിരുനാള്‍ എഞ്ചിനീയറിംഗ് കോളേജിലെ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെടുന്ന വാര്‍ഷികസപ്തദിന ക്യാമ്പായ ജലസമൃദ്ധി-2017 ന്റെ ഉദ്ഘാടനം നേമം എംഎല്‍എ ഒ. രാജഗോപാല്‍ നിര്‍വഹിച്ചു. ജലം ജീവനായ് എന്ന ആശയത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ക്യാമ്പ് 29 വരെ നേമം ഗവ. യുപി സ്‌കൂളിലാണ് നടക്കുന്നത്.
ജലസംരക്ഷണത്തില്‍ ജലസ്രോതസുകളുടെ ശാസ്ത്രീയ പരിപാലനത്തിനുള്ള പ്രാധാന്യം വലുതാണെന്ന് എംഎല്‍എ ഒ. രാജഗോപാല്‍ പറഞ്ഞു. നേമം യുപി സ്‌കൂള്‍ പ്രഥമാധ്യാപകന്‍ വി. ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ എസ്.എച്ച്. അനില്‍കുമാര്‍, കല്ലിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ജയലക്ഷ്മി, പൊന്നുമംഗലം കൗണ്‍സിലര്‍ ഷഫീറാബീഗം, കുളക്കുടിയൂര്‍ക്കോണം വാര്‍ഡംഗം സരിത, പ്രാവച്ചമ്പലം വാര്‍ഡംഗം ഗീതാകുമാരി, പിജി സ്റ്റഡീസ് ഡീന്‍ പ്രൊഫ. എം.ആര്‍. ശരത്ചന്ദ്രദാസ്, പിറ്റിഎ സെക്രട്ടറി മോഹന്‍കുമാര്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പ്രൊഫ. രജിമോന്‍, പ്രൊഫ. ശുഭ എന്നിവര്‍ സംസാരിച്ചു. നിലവില്‍ ഉപയോഗ ശൂന്യമായ വെള്ളായണി നെടുംകുളത്തിന്റെ നവീകരണവും ജലശുദ്ധീകരണവും തുടര്‍ന്ന് കുളത്തില്‍ മത്സ്യകൃഷിയുമാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.