ആലപ്പുഴ: അക്രമികളെയും കവര്‍ച്ചാ സംഘങ്ങളെയും പിടികൂടുന്നതിനു പോലീസ് രാത്രികാല പ്രത്യേക പട്രോളിങ് ശക്തമാക്കി. പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കുന്നതിനു പുറമേ രാത്രികാല ട്രെയിനുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധന നടത്താന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയതായി ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന് അറിയിച്ചു.
അടഞ്ഞു കിടക്കുന്ന വീടുകള്‍, ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവ പരിശോധിക്കും.ഇതര സംസ്ഥാന തൊഴിലാളികള്‍ പണിയെടുക്കുന്ന മുഴുവന്‍ സ്ഥാപന ഉടമകള്‍ക്കും തൊഴിലാളികളുടെ വിവരങ്ങള്‍ നല്കാന് എല്ലാ സ്റ്റേഷന് ഹൗസ് ഓഫിസര്‍മാര്‍ക്കും നിര്‍ദേശം നല്കി. ജില്ലയിലെ മുഴുവന്‍ എടിഎമ്മുകളിലും മറ്റു ധനകാര്യ സ്ഥാപനങ്ങളിലും നിരീക്ഷണ ക്യാമറകള്‍ ഉണ്ടെന്നു സ്റ്റേഷന് ഹൗസ് ഓഫിസര്‍മാര്‍ ഉറപ്പുവരുത്തണം. ക്യാമറ സ്ഥാപിച്ചിട്ടില്ലെങ്കില്‍ സ്ഥാപിക്കാന്‍ നോട്ടിസ് നല്‍കണം.
റസിഡന്റ്സ് അസോസിയേഷനകളും സന്നദ്ധ സംഘടനകളുമായി ചേര്‍ന്നു നടത്തുന്ന രാത്രികാല പട്രോളിങ് അനേക സ്ഥലങ്ങളില്‍ വിജയകരമായി മുന്നോട്ടു പോകുന്നുണ്ടെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: