ഇടുക്കിയില്‍ സിപിഎം നേതാവ് അടക്കം ആറ് പേര്‍ അറസ്റ്റില്‍

Sunday 24 December 2017 2:30 am IST

ഇടുക്കി: ഓപ്പറേഷന്‍ ബ്ലേഡിന്റെ ഭാഗമായി ജില്ലയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ആറ് പേര്‍ അറസ്റ്റില്‍. 28 പവന്‍ സ്വര്‍ണവും 1,41,650 രൂപയും പിടിച്ചെടുത്തു. ചെക്കുലീഫുകളും, മുദ്രപത്രങ്ങളും അടക്കം നിരവധി രേഖകളും പിടിച്ചെടുത്തവയില്‍പ്പെടും.

വണ്ടിപ്പെരിയാര്‍ പോലീസ് നടത്തിയ പരിശോധനയില്‍ പ്രദേശവാസി രാജ്ഭവനില്‍ ആല്‍ബര്‍ട്ട്(ഭട്ട്-53) 28 പവന്‍ സ്വര്‍ണവും, 60,650 രൂപയുമായി പിടിയിലായി. പീരുമേട് പോലീസ് എടുത്ത കേസില്‍ ഏലപ്പാറ കോഴിക്കാനം സ്വദേശിയും സിപിഎം കോഴിക്കാനം ബ്രാഞ്ച് സെക്രട്ടറിയുമായ വില്‍സണ്‍(38) ആണ് പിടിയിലായത്.

48,000 രൂപയും പിടിച്ചെടുത്തു. കരിമണ്ണൂര്‍ പോലീസ് എടുത്ത കേസില്‍ ഉടുമ്പന്നൂര്‍ ഇടമറുക് കൊല്ലംപറമ്പില്‍ രാമചന്ദ്രന്‍ പിള്ള(70) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 25,000 രൂപയും കണ്ടെടുത്തു.

തൊടുപുഴ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മരുതുങ്കല്‍ വീട്ടില്‍ ഷാജി(ഉണ്ണി-42), പെരുവന്താനത്തെടുത്ത കേസില്‍ കണയങ്കവയല്‍ ഒഴുകയില്‍ ജോസ്(59), വാഗമണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉളുപ്പൂണി പ്ലാക്കൂട്ടില്‍ ജോസഫ്(57) എന്നിവരാണ് പിടിയിലായത്. എറണാകുളം റേഞ്ച് ഐജിയുടെ നിര്‍ദ്ദേശത്തില്‍ വെള്ളിയാഴ്ച രാവിലെ അഞ്ച് മണി മുതലായിരുന്നു പരിശോധന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.