കോഴിക്കോട്: സംസ്ഥാന തുടര്‍ വിദ്യാഭ്യാസ കലോത്സവത്തിന് 27ന് കോഴിക്കോട്ട് തുടക്കമാകും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ സാക്ഷരത നാലാംതരം, ഏഴാംതരം തുല്യതാവിഭാഗം, പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാവിഭാഗം പ്രേരക്മാര്‍, ട്രാന്‍സ്ജെന്‍ഡേഴ്സ് എന്നീ വിഭാഗങ്ങളിലായി 73 ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും.
ഗവ. മോഡല്‍ എച്ച്എസ്എസ്, ടൗണ്‍ഹാള്‍, ഗവ. മോഡല്‍ എച്ച്എസ്എസ് മിനിഹാള്‍, ഗവ. കോളേജ് ഒഫ് ടീച്ചര്‍ എജ്യുക്കേഷന്‍ ഹാള്‍ എന്നിവിടങ്ങളിലെ അഞ്ച് വേദികളിലായാണ് മത്സരങ്ങള്‍.
27ന് രാവിലെ 11 ന് മാനാഞ്ചിറ ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സാഹിത്യകാരന് യു.എ. ഖാദറിന്റെ നേതൃത്വത്തില്‍ അഭിനേതാക്കളായ മാമുക്കോയ, നിലമ്പൂര്‍ ആയിഷ, സാക്ഷരതാമിഷന്റെ ഗുണഭോക്താക്കളായ സിസിലി ജോര്‍ജ്ജ്, കൃഷ്ണന് ബേപ്പൂര്‍, ലക്ഷ്മി പയോണ, നഫീസ ഉതിരുപറമ്പില്‍, നൂറുല്‍ഹുദ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കും.
സംഘാടകസമിതി ചെയര്‍മാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്, സംസ്ഥാന സാക്ഷരതാ മിഷന് ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല, ഷാജുജോണ്‍, കെ. അയ്യപ്പന് നായര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: