പത്തനംതിട്ട: ശബരിമല അയ്യപ്പസ്വാമിക്ക് മണ്ഡലപൂജാ വേളയില്‍ ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്ര കോന്നിയില്‍ നിന്നും ഇന്ന് മൂന്നാം ദിവസത്തെ പ്രയാണം ആരംഭിക്കും.
രാവിലെ 7.30ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര വിവിധ ക്ഷേത്രങ്ങളിലൂടെ രാത്രി 8.30ന് പെരുനാട് ശാസ്താ ക്ഷേത്രത്തിലെത്തി വിശ്രമിക്കും.
നാളെ രാവിലെ എട്ടിന് ഇവിടെ നിന്നും ആരംഭിച്ച് ളാഹ, പ്ലാപ്പള്ളി, നിലയ്ക്കല്‍ ക്ഷേത്രം, ചാലക്കയം വഴി ഉച്ചയ്ക്ക് 1.30ന് പമ്പയിലെത്തും. പമ്പയില്‍ നിന്നും തങ്കയങ്കി പേടകത്തിലാക്കി വൈകിട്ട് മൂന്നു മണിയോടെ ഘോഷയാത്രയായി സന്നിധാനത്തേക്ക് തിരിക്കും. അഞ്ചിന് ശരംകുത്തിയിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: