മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പേസര്‍ ഷര്‍ദ്ദുല്‍ താക്കൂറിനെയും ബാറ്റ്സ്മാന് കേദാര്‍ ജാദവിനെയും ടീമില്‍ ഉള്‍പ്പെടുത്തി. ശ്രീലങ്കക്കെതിരായ ഏകദിന, ട്വന്റി 20 മത്സരങ്ങളില്‍ വിശ്രമം അനുവദിക്കപ്പെട്ട ക്യാപ്റ്റന്‍ വിരാട് കോഹ്ലി തിരിച്ചെത്തി. പേസര്‍ മുഹമ്മദ് ഷമിയെയും തിരിച്ചുവിളിച്ചു.
അതേസമയം ശ്രീലങ്കക്കെതിരെ മികച്ച പ്രകടനം നടത്തിയ ഓപ്പണര്‍ ലോകേഷ് രാഹുലിന് ടീമില്‍ ഇടം ലഭിച്ചില്ല. സ്പിന്നര്‍മാരായ ആര്. ആശ്വിനെയും രവീന്ദ്ര ജഡേജയെയും സെലക്ടര്‍മാര്‍ പരിഗണിച്ചില്ല. ആറ് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ കളി ഫെബ്രുവരി ഒന്നിന് ഡര്‍ബനില്‍ നടക്കും.
ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്, അജിന്‍ക്യ രഹാനെ, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, ദിനേശ് കാര്‍ത്തിക്, ധോണി, അക്സര്‍ പട്ടേല്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ഷര്‍ദ്ദുല്‍ താക്കൂര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: