വാന്‍ മറിഞ്ഞ് ആറ് പേര്‍ക്ക് പരിക്ക്

Saturday 23 December 2017 9:39 pm IST

 

കാഞ്ഞാര്‍: ഇറക്കം ഇറങ്ങുന്നതിനിടെ ടെമ്പോ ട്രാവലര്‍ മറിഞ്ഞ് ആറ് പേര്‍ക്ക് പരിക്കേറ്റു. വാഗമണ്‍ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന തൃശൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് കാഞ്ഞാര്‍-പുള്ളിക്കാനം റോഡിലെ കൂവപ്പിള്ളിക്ക് സമീപം മറിഞ്ഞത്.
തൃശൂര്‍ തൃപ്രയാര്‍ സ്വദേശികളായ ചിത്ര ഗംഗ(12), സ്നേഹ(13), അഞ്ചന(17), ഷിണിത(30), പാര്‍വണ(16) എന്നീ യാത്രക്കാര്‍ക്കും വാഹനത്തിന്റെ ഡ്രൈവര്‍ പ്രവീണ്‍(50) എന്നയാള്‍ക്കുമാണ് പരിക്കേറ്റത്. കുത്തനെയുള്ള ഇറക്കം ഇറങ്ങി വന്ന വാഹനം നിയന്ത്രണം വിട്ട് റോഡില്‍ തന്നെ മറിയുകയായിരുന്നു. ഉടന്‍ തന്നെ ഓടിക്കൂടിയ നാട്ടുകാര്‍ പരിക്കേറ്റവരെ പുറത്തെടുത്തു.
മൂലമറ്റത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആരുടെയും നില ഗുരുതരമല്ല. വാഹനം റോഡില്‍ കിടന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം ഏറെ സമയം തടസ്സപ്പെട്ടു. റോഡില്‍ നിന്നും വാഹനം തള്ളി നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.