80 പേര്‍ക്കു കൂടി രണ്ടാം ഘട്ടത്തില്‍ വീട്

Saturday 23 December 2017 9:45 pm IST

വടക്കാഞ്ചേരി: നഗരസഭ പ്രദേശത്ത് സമ്പൂര്‍ണ്ണ ഭവന പദ്ധതി പ്രകാരം 580 പേര്‍ക്കു കൂടി രണ്ടാം ഘട്ടത്തില്‍ വീട് നിര്‍മാണത്തിനുള്ള ധനസഹായം നല്‍കുന്നതിനും ജനുവരി അവസാനവാരത്തില്‍ എഗ്രിമെന്റ് നടപടകിള്‍ ആരംഭിക്കുന്നതിനും ഭരണ സമിതിയോഗം തീരുമാനിച്ചു. സര്‍ക്കാര്‍ വാങ്ങിയ രണ്ട് ഏക്കര്‍ 28 സെന്റ് സ്ഥലം നഗരസഭക്ക് വിട്ടുനല്‍കാന്‍ അഭ്യര്‍ത്ഥിച്ച് കത്ത് നല്‍കും. കുമ്പളങ്ങാട് ഖരമാലിന്യ സംസ്‌കരണ പ്ലാന്റിന്റെ 34 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച ചുറ്റുമതിലില്‍ കേരള ലളിതകലാ അക്കാദമിയുടെയും, എങ്കക്കാട് നിറചാര്‍ത്തി ന്റെയും സഹായത്തോടെ ആകര്‍ഷകമായ രീതിയില്‍ ചിത്രരചന നടത്തുന്നതിനും തീരുമാനിച്ചു. വടക്കാഞ്ചേരി പുഴയിലെ ചിറകളും നിലവിലുള്ള ചിറകളും പാടശേഖര സമിതികളുടെയും പ്രാദേശിക വികസന സമിതിയുടെയും നേതൃത്വത്തില്‍ കെട്ടി സംരക്ഷിക്കുന്നതിനും എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും തീരുമാനമെടുത്തു.ഖരമാലിന്യ സംസ്‌ക്കരണത്തിന്റെ ഭാഗമായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതി രേഖ തയ്യാറാക്കുന്നതിനു വേണ്ടി യോഗ്യതയുള്ള ഏജന്‍സിയെകണ്ടെത്തുന്നതിനായി ടെണ്ടര്‍ നടപടി സ്വീകരിക്കാനും തീരുമാനമായി. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിനു കീഴില്‍ ഭിന്നശേഷി ക്കാര്‍ക്കുള്ള കോഴ്‌സുകള്‍ നടത്തുന്നതിന് ആവശ്യമായ സഹായങ്ങള്‍ നല്‍കും.ജനുവരി 15 ന് സ്വാന്തന പരിചരണ ദിനമായി ആചരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.