കോട്ടയം :ക്രിസ്തുമസിനോട് അനുബന്ധിച്ച് ജന്മഭൂമി പുറത്തിറക്കിയ പ്രത്യേക പതിപ്പായ ‘തിരുപ്പിറവി’ പ്രകാശനം ചെയ്തു. കോട്ടയം സിഎസ്ഐ ബിഷപ്പ് ഹൗസിൽ നടന്ന ചടങ്ങിൽ സിഎസ്ഐ സഭ പരമാദ്ധ്യക്ഷൻ ബിഷപ്പ് തോമസ് കെ.ഉമ്മൻ പ്രകാശം ചെയ്തു.
ഈ വർഷത്തെ പതിപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്തുമസ് സന്ദേശവും ഉൾപ്പെടുത്തിയിട്ടുണ്ട്. യേശുദേവന്റെ ജീവിതവും വചനങ്ങളും എല്ലാവരിലും സമാധാനവും ഐക്യവും ദയയും ഉണ്ടാക്കുമെന്ന് മോദിക്രിസ്തുമസ് സന്ദേശത്തിൽ പറഞ്ഞു. ജന്മഭൂമി ഡയറക്ടർ ഏറ്റുമാനൂർ രാധാകൃഷ്ണൻ ആദ്യപ്രതി ഏറ്റുവാങ്ങി.
ജന്മഭൂമി ജനറൽ മാനേജർ കെ.ബി.ശ്രീകുമാർ, കോർപ്പറേറ്റ് മാർക്കറ്റിങ് മാനേജർ ജോൺ കോര,കോട്ടയം യൂണിറ്റ് മാനേജർ ഇൻ ചാർജ്ജ് എം.വി.ഉണ്ണികൃഷ്ണൻ, എഡിറ്റോറിയൽ ഇൻ ചാർജ് ബാലചന്ദ്രൻ ചീറോത്ത്, മാർക്കറ്റിങ് അസിസ്റ്റന്റ് മാനേജർ എ.സി, സുനിൽകുമാർ എന്നിവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: