ഭാരതത്തിന് വീറ്റോ പവര്‍ ചോദിച്ചു വാങ്ങേണ്ടി വരില്ല:അഡ്വ. ജയസൂര്യന്‍

Saturday 23 December 2017 10:12 pm IST

 

മസ്‌ക്കറ്റ്:ഐക്യരാഷ്ട്ര സഭയില്‍ ഭാരതത്തിന് വീറ്റോ പവര്‍ ചോദിച്ചുവാങ്ങേണ്ട ആവശ്യം വരില്ലന്ന് ബിജെപി സംസ്ഥാന വക്താവും റബ്ബര്‍ ബാര്‍ഡ് വൈസ് ചെയര്‍മാനുമായ അഡ്വ. ജയസൂര്യന്‍. 15 വര്‍ഷത്തിനകം രാഷ്ട്രീയ. സാമ്പത്തിക, ശാസ്ത്ര, സാങ്കേതിക രംഗത്ത് ഭാരതം ഒന്നാമതെത്തും. ലോകം ഭാരതത്തെ വന്‍ ശക്തിയായി അംഗീകരിക്കും. ഒമാന്‍ പ്രവാസി മഞ്ച് സംഘടിപ്പിച്ച ത്രിദിന പരിപാടിയുടെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആയിരം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഭാരതം ലോക നേതൃത്വത്തിലേക്ക് കടന്നുവരുന്നത്. ലോക ജനസംഖ്യയില്‍ മധ്യവയസ്‌ക്കരില്‍ 65 ശതമാനവും 25 വയസ്സില്‍ താഴെയുള്ളവരില്‍ 45 ശതമാനവും ഭാരതത്തിലാണ്. കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യുന്നവരില്‍ 40 ശതമാനവും ഭാരതീയരാണ്. ലോകത്തെ 220 രാജ്യങ്ങളിലേക്കും അഭ്യസ്തവിദ്യരെ സംഭാവന ചെയ്യാന്‍ ഭാരതത്തിനാകും.

സാമ്പത്തിക വൈജ്ഞാനിക മേഖലയില്‍ ലോകത്തിന് നേതൃത്വം നല്‍കാന്‍ ആവശ്യമായ ശക്തമായ നേതൃത്വവും വീക്ഷണവും ഉള്ള നേതൃത്വമാണ് ഇന്ന് ഭാരതത്തിന്റേത്. ജയസൂര്യന്‍ പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷം മോദിയുടെ നേത്ൃത്വത്തില്‍ ഭാരതം സമഗ്രമേഖലയിലും കൈവരിച്ച നേട്ടങ്ങള്‍ ജയസൂര്യന്‍ അക്കമിട്ടു നിരത്തി.

തെരഞ്ഞെടുത്ത ഭാരവാഹികളുടെ യോഗത്തോടെയാണ് പരിപാടികള്‍ തുടങ്ങിയത്. ബിജെപി-വേറിട്ട പാര്‍ട്ടി എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. പ്രവാസി മഞ്ച് പ്രവര്‍ത്തകര്‍ക്കായുള്ള പഠനശിബിരമായിരുന്നു പ്രധാന പരിപാടി.ഭാരതം കടന്നു പോയ രാജവാഴ്ച,മുതലാളിത്തം, കമ്മ്യുണിസം, സോഷ്യലിസം, എന്നിവ ഒക്കെ വിശദമായി അവതരിപ്പിക്കപ്പെട്ടു.

ഭാരതത്തില്‍ രാഷ്ടീയ സംസ്‌ക്കാരത്തിന്റെ ആദര്‍ശം വ്യക്തികളില്‍ തുടങ്ങി വീട്, ഗോത്രം, ഗ്രാമം, സംസ്ഥാനം, രാജ്യം, ലോകം എന്നിങ്ങനെ മുന്നേറുന്ന രീതിയാണ്. ഏകാത്മക മാനവവാദത്തിന്റെ പ്രസക്തി അവിടെയാണ്. ഉജ്ജ്വല ആശയം കറകളഞ്ഞ നേതൃത്വം ബുദ്ധിപരമായ കര്‍മ്മപദ്ധതി എന്നിവയിലൂടെ ബിജെപി ചരിത്രം രചിക്കുകയാണ്.ജയസൂര്യന്‍ പറഞ്ഞു.ബിജെപി അനുഭാവി കുടുംബങ്ങളുടെ ഒത്തുചേരല്‍, ബാലഭാരതി കുട്ടികള്‍ക്കായുള്ള പഠനക്്ളാസ് എന്നിവയ്ക്കും അഡ്വ. ജയസൂര്യന്‍ നേതൃത്വം നല്‍കി

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.