പരിയാരം: പരിയാരം മെഡിക്കല്‍ കോളജ് പൂര്‍ണ്ണതോതില്‍ സര്‍ക്കാര്‍ ഏറ്റെടുക്കാത്തപക്ഷം ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് പരിയാരം പ്രക്ഷോഭസമിതി ചെയര്മാന് ഡോ.ഡി.സുരേന്ദ്രനാഥ്. പരിയാരം പ്രക്ഷോഭ സമിതി ഇന്ന് രാവിലെ മെഡിക്കല്‍ കോളജിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ ഇടതുസര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിനോദ് പയ്യട അധ്യക്ഷത വഹിച്ചു. സണ്ണി അമ്പാട്ട്, രാജന് കോരമ്പേത്ത്, പി.ബാലന്, കെ.വി.മനോഹരന്, പി.പവിത്രന്, ജെയ്സണ്‍ ഡൊമിനിക്, പി.പി.അബൂബക്കര്‍, ടി.ചന്ദ്രന്, ഇസബെല്‍ സൗമി, ജോണി പാമ്പാടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: