ചെറുപുഴ: മാത്തില്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് തവിടിശ്ശേരി ഗവ.ഹൈസ്കൂളില്‍ തുടങ്ങി. പെരിങ്ങോം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.നളിനിയുടെ അധ്യക്ഷതയില്‍ തളിപ്പറമ്പ് ഡി.വൈ.എസ്.പി കെ.വി.വേണുഗോപാല്‍ ക്യാമ്പ് ഉദ്ഘാ്ടനം ചെയ്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പി.കെ.അശോകന് ക്യാമ്പ് വിശദീകരണം നടത്തി. എഴുദിവസങ്ങളിലായി വിവിധ വിഷയങ്ങളിലായി വിദഗ്ധരായ വ്യക്തികളുടെ വ്യക്തിത്വ വികസന ക്ലാസുകള്‍, സേവന പ്രവൃത്തികള്‍, സര്‍ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്ന വിവിധ പരിപാടികള്‍ എന്നിവ നടക്കും. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഐ.സി.ജയശ്രീ, കെ.ഭരതന്, പി.സവിത, കെ.പി.ദിനേശന്, കെ.ശശിധരന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: